Design a site like this with WordPress.com
Get started

Tulips Flower Farm visit

“പൂക്കൾ പൂക്കും തരുണം  ആരുയിരേ, പാർത്തതാരുമില്ലയേ ”  മദ്രാസിപട്ടണത്തിലെ അനശ്വരപ്രണയഗാനം മനസ്സിലേക്ക് ഒഴുകിയെത്തി. കണ്ണുകളടച്ചൽപ്പനേരം, തണുത്ത കാറ്റ് തലോടി പോയി കൊണ്ടിരുന്നു, കൂടെ സൂര്യനും ചുറ്റും നിറയെ ട്യൂലിപ്പൂക്കളും. അതൊരു സുഖമുള്ള നിൽപ്പായിരുന്നു. അതങ്ങനാണ് കുറച്ചു നേരമല്ലെ കിട്ടു. കാതിൽ തമിഴ് ഒഴുകിയെത്തി. കണ്ണുകൾ തുറന്നു നോക്കുമ്പോൾ തമിഴ് വംശജർ, കാഴ്ചയിൽ നമ്മുടെ നാട്ടുകാരാണെന്ന് തോന്നും. ഒരു അറുപത് ശതമാനത്തോളം പേരും ഇന്ത്യക്കാരെ പോലെ തോന്നി.  എന്തായാലും ഭാഗ്യം, മനസ്സിൻ്റെ ഈണം ചുണ്ടിൽ എത്താതിരുന്നത്. വാലുമുറിഞ്ഞേനെ!

Wicked Tulips Flower Farm റോഡയലൻ്റ് ലെ North Kingstown എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ട്യൂലിപ് ഫാമിലാണ് ഞങ്ങൾ രണ്ടു പേരും. Online വഴി രണ്ടു ടിക്കറ്റ് സങ്കടിപ്പിച്ചു. ഫാം കാണുന്നതിനു കൂടെ നമുക്ക് ഇഷ്ടപ്പെട്ട പൂക്കളും എടുക്കാം അതിനായി ഒരു കൂടയും തന്നീട്ടുണ്ട് അവർ.

ഒരു തലയ്ക്കന്നു തുടങ്ങി ഞങ്ങൾ നടത്തം. ആ ഫാമിൽ പത്തിൽ പരം വ്യത്യസ്തങ്ങളാം ട്യൂലിപ് ചെടികൾ ഉണ്ട്. ഞങ്ങൾ എത്തിയപ്പോൾ നാലു മണിയായി കാണും.  ഫാം പല ഭാഗങ്ങളായി തരം തിരിച്ചിട്ടുണ്ട്. ചിലത് കാണാനും ഫോട്ടോഗ്രഫിക്കും വേണ്ടിമാത്രം. മറ്റു ചിലത് നമുക്ക് നടന്ന് പറിച്ചെടുക്കാനും ഫോട്ടോഗ്രഫിയ്ക്കും ഒരു സ്ഥലത്ത് മുളച്ചു വരുന്ന ചെറിയ ട്യൂലിപ് ചെടികൾ.

പൂക്കൾ പറിക്കുന്നതിന് ചില നിബന്ധനകൾ ഉണ്ട്. പറിച്ച് തോട്ടത്തിൽ തന്നെ ഉപേക്ഷിക്കാൻ പാടില്ല. ശേഖരിച്ച പൂക്കൾ കൗണ്ടറിൽ കൊടുത്ത് ബിൽ കൊടുക്കണം. ഒരു തണ്ടിന്  ഒരു ഡോളർ.

ഫോട്ടോഗ്രഫി തകർക്കുന്നുണ്ട്. കൈക്കുഞ്ഞിനേ കൊട്ടയിൽ കിടത്തി ട്യൂലിപ് വരികൾക്കിടയിൽ വെച്ച് ഫോട്ടോ എടുക്കുന്നു. ഒരു Couple Baby moon ആഘോഷത്തിരക്കിൽ . കാഴ്ചകൾ വ്യത്യസ്തമാണ്. ഞങ്ങൾ നടന്നു നീങ്ങി ആ പൂന്തോട്ടത്തിലൂടെ

ഏതാണ്ട് 7 മണിയായി കാണും ഞങ്ങൾ തിരിച്ചു വരുമ്പോൾ . കൂടെ കുറച്ച് ട്യൂലിപ് സുന്ദരികളും ഞങ്ങളുടെ കാറിൽ ഇടം പിടിച്ചിരുന്നു. 2018 പോയ ഈ ട്രിപ്പ് ഇന്നും ഓർമ്മയിൽ വാടാത്ത പൂക്കളായി നിൽക്കുന്നു.

For more details https://wickedtulips.com/

-Chithranjali TC

7 thoughts on “Tulips Flower Farm visit

  1. “വാലു മുറിഞ്ഞേനെ”😁😁 ഹാസ്യം കലർത്തിയെഴുതിയത് നന്നായിട്ടുണ്ട്

    Liked by 2 people

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: