Design a site like this with WordPress.com
Get started

Water Fire:  പ്രോവിഡൻസിൻ്റെ സ്വന്തം ജ്വാലമുഖികൾ

Water Fire

ഇരുട്ടിൽ തീനാളങ്ങൾ ഉണർന്നു. ചുകപ്പിൻ്റെ വർണ്ണഭേദങ്ങൾ എടുത്തണിഞ്ഞയവൾ, ജ്വാലമുഖി ചുറ്റുമുള്ള ഇരുട്ടിനെ തന്നിലേക്ക് ആകർഷിച്ചു കൊണ്ടിരിന്നു. ചില നേരങ്ങളിൽ അവൾ സ്വയം മറന്നവൾ പാശ്ചാത്യസംഗീതത്തിൽ ഇരുട്ടിനോടൊത്തു നൃത്തമാടി. അവർക്കു ചുറ്റുമായി പുകയും തീപ്പൊരികളും താളം വെച്ചു. ഇടയ്ക്കിടെ തൻ്റെ പ്രതിബിംബം ജ്വാലമുഖി നദിയിൽ കാണുന്നുണ്ടാവാം. ചിലപ്പോൾ നൃത്തത്തിൻ്റെ വേഗതയും താളവും വ്യത്യസ്തങ്ങളാവുന്നത് അതിനാലാകാം !  അന്തികതിരവൻ മറഞ്ഞ ശേഷമേ ഈ നഗര ജ്വാലമുഖികൾ പ്രത്യക്ഷപ്പെടാറൊള്ളു. കൺകുളിരെ ഈ സുന്ദരികളെ കാണാൻ ആളുകൾ എമ്പാടും ചില പ്രത്യേക ദിവസങ്ങളിൽ ഈ പ്രോവിഡൻസ്, അമേരിക്കയിലെ ഏറ്റവും ചെറിയ സംസ്ഥാനമായ റോഡ് ഐലൻറ് ൻ്റെ തലസ്ഥാന നഗരിയിൽ എത്തിചേരുന്നു. ഞങ്ങൾ താമസിക്കുന്ന നഗരമൊന്ന് ചുറ്റിക്കാണാൻ പുറപ്പെട്ടതാണ്. പ്രോവിഡൻസിൻ്റെ ആകർഷണങ്ങളിൽ ഒന്നാണ് ഈ ജലജ്വാലമുഖികൾ .തിരക്കേറിയ നഗരത്തിൽ മൂന്ന് നദികൾക്കു കുറുകെയാണ് ഇവ നൃത്തം വെക്കുന്നത്.  ഇവടുത്തുകാരനായ Barnaby Evans – എന്ന കലാകാരൻ ആണ് ഇവയ്ക്ക് ജന്മം നൽകിയത്. ഈ കൊല്ലം ഇരുപത്തിയഞ്ചാം വാർഷികമാണ് കോവിഡ് കാരണം മാറ്റിവച്ചത്. ഈ യാത്ര കഴിഞ്ഞ കൊല്ലം പോയതാണ്, അതും രണ്ടാം തവണ.

നൂറിൽ പരം ജലജ്വാലകൾ അവിടം മനോഹരമാക്കുന്നു. ഇവയെ കൂടാതെ  അലങ്കാര വിളക്കുകളും തെളിഞ്ഞു നിൽക്കുന്നുണ്ട്. ജ്വാല നോക്കി നിന്നു ഞങ്ങൾ. നൃത്തച്ചുവടുകൾക്കിടയിൽ അവയ്ക്ക് ഭക്ഷണവുമായി ചെറുതോണിയിൽ സംഘാടകർ വരുന്നുണ്ട്. കുറെ തടി കഷ്ണങ്ങൾ … ഹോമകുണ്ഡങ്ങളെ ഓർമ്മിപ്പിക്കുന്ന കാഴ്ച. കുറെയേറെ നേരം തീനാളങ്ങളെ നോക്കിനിന്നു.പിന്നെ കാഴ്ചകൾ ക്യാമറക്കണ്ണുകളിലേക്ക് ഒപ്പിയെടുത്തു.

Water Fire, Providence

“നമുക്ക് നടക്കാം അഞ്ജലി ”  സജുവിൻ്റെ ശബ്ദം. പതിയെ ആൾക്കൂട്ടത്തിലൂടെ നടന്നു നീങ്ങി ഞങ്ങൾ പുഴയിലേക്ക് കണ്ണും നട്ട്. “അഞ്ജലി വലത് വശത്തൂടെ … ഇപ്പോ ഇടിക്കും നീ”  സജു വീണ്ടും.എൻ്റെ ശ്രദ്ധ മുഴുവനും വെള്ളത്തിൽ കിടക്കുന്ന നീല ഗോളങ്ങളിലായിരുന്നു. ആദ്യ തവണ വന്നപ്പോൾ ഇവയിലാർന്നു. മുന്നോട്ടു നടന്നു . ചെറിയ പടികളും വൃത്താകൃതിയിൽ നിർമ്മിച്ച പാതകളും വെള്ളത്തിലേക്ക് നോക്കി നിൽക്കാൻ പറ്റുന്ന ചെറിയ സ്ഥലങ്ങളും മേൽപാലങ്ങളും ആർച്ചുകളും എല്ലാം കൊണ്ട് ഗംഭീരം തന്നെ. നദിതീരങ്ങളിൽ വൻകെട്ടിടങ്ങളും അവയിൽ അങ്ങിങ്ങായി കത്തുന്ന വൈദ്യുത വിളക്കുകളും രാവിൽ കണ്ണിനു കൗതുകമായി. വീണ്ടും നടന്നു. ഒരു മനുഷ്യൻ നീലഗോളം വെള്ളത്തിലേക്കിടുന്നു.  വൃത്താകൃതിയ്ക്കടുത്തെത്തിയപ്പോൾ ഒരു തോണി കണ്ടു .സന്ദർശകരേം കൂട്ടി അങ്ങനെ നടക്കുകയാണ്. ചിലർ കൈകൾ വീശുന്നുണ്ട്. കരയിലുള്ളവർ മറുപടിയും കൊടുക്കുന്നു. എന്താണ് വ്യത്യാസം അവ്ടെ നിന്ന് ഇങ്ങട് നോക്കുമ്പോൾ … ചിന്തകയറി .. പെട്ടെന്നാണ് ബാംഗ്ലൂർ ഡേയ്സ് – ലെ ദുൽക്കറിൻ്റെയും പാർവതിയുടേയും സീൻ ഓർമ്മ വന്നത്. ഓരോരുത്തരുടേയും കാഴ്ചകൾ വ്യത്യസ്തമായിരിക്കും. ഓരോന്ന് ആലോചിച്ചങ്ങനെ നടന്നു ഞങ്ങൾ.

എത്തി ഞങ്ങൾ നീലഗോളവിൽപ്പനകാരിയുടെ അടുത്ത്. ഏതൊ സംഘടനയ്ക്ക് വേണ്ടി കാശ് സ്വരൂപിക്കുവാണ് അവൾ. അവൾ നിൽക്കുന്നത് ഒരു ഗെയ്റ്റിനു സമീപത്താണ്. അവിടെ ചെറിയൊരു വഴിയുണ്ട് പുറത്തേയ്ക്ക്, അവയ്ക്കിരുവശത്തായി ടൈൽ ഒട്ടിച്ചിട്ടുണ്ട്. ചിലത് ഓർമ്മകൾ ആണെങ്കിൽ മറ്റു ചിലത് ആശംസകൾ നിറഞ്ഞ സന്ദേശങ്ങളാണ് നൽകുന്നത് . ആ ടൈലുകൾ എല്ലാം കൈകളാൽ നിർമ്മിച്ചവയാണ് . കുറെ നോക്കി. പിന്നെ മടുത്തപ്പോൾ വീണ്ടും നടത്തം ആരംഭിച്ചു. ഒരിത്തിരി ഇടുങ്ങിയ നദികരയിലൂടെ നടന്നു. സൈഡിൽ ഇരിക്കാൻ കൈപ്പിടിയുള്ള ഇരിപ്പിടങ്ങൾ നിർമ്മിച്ചിട്ടുണ്ട്. ചിലർ മദ്യലഹരിയിൽ, ചിലർ കൂട്ടത്തോടെ, കാമുകീകാമുകൻമാരും കുറവല്ല. ഞങ്ങൾ നടന്നു നടന്നു ഒരു ചെറു പാലത്തിലൂടെ മറുകരയിൽ എത്തി. അവിടെ ചെന്നു ഇക്കരയിലേക്ക് നോക്കി നടന്നു. ഇരുകരയിലുമായി ഭക്ഷണശാലകളും ഓഫീസുകളും ഉണ്ട്. ഭക്ഷണശാലകൾ നിറഞ്ഞു കവിഞ്ഞിരിക്കുന്നു. വീട്ടിൽ ചെന്നു പുളിസാദം തന്നെ കഴിക്കാം എന്ന് തീരുമാനിക്കേണ്ടി വന്നു.

അങ്ങനെ ആദ്യം നിന്നതിൻ്റെ എതിർവശത്ത് എത്തി ഞങ്ങൾ .ഇവിടം അൽപം വീതി കൂടുതൽ ഉണ്ട് കൂടെ ഇരിക്കാൻ ഗാലറിയും. കിട്ടിയ സ്ഥലത്തിരുന്നു ഞങ്ങൾ. സംഗീതത്തിനു ഒരു മാറ്റവുമില്ല. അതിനിടയിലൂടെ ഒരു പെൺകൊടി തീ പന്തവുമായി വരുന്നു. അവൾ ഒരു സ്റ്റേജ് പോലെ ഉള്ള സ്ഥലത്ത് വന്നു നിന്നു. പിന്നെ ഒരു പ്രദർശനമായിരുന്നു. നമ്മുടെ നാട്ടിൽ ആറാട്ടിനും വേലകൾക്കും മാത്രമായി കാണാവുന്ന കാഴ്ച. ഞാൻ ആദ്യമായാണ് ഒരു പെൺകൊടി തീ പന്തവുമായി നൃത്തം വെയ്ക്കുന്നത് കാണുന്നത്. ആളുകൾ കരഘോഷം മുഴക്കുന്നുണ്ടായിരുന്നു.

  ജ്വാല മുഖികൾ ഇരുട്ടിനേം കൂട്ടുപിടിച്ച് നൃത്തത്തിൽ മുഴുകി കൊണ്ടേയിരുന്നു കൂടെ ജനങ്ങളും. പതിയെ തിരക്ക് കുറയുന്നതായി അനുഭവപ്പെട്ടു. ഞങ്ങളും വീട്ടിലേക്ക് തിരിച്ചു.

– Chithranjali TC

4 thoughts on “Water Fire:  പ്രോവിഡൻസിൻ്റെ സ്വന്തം ജ്വാലമുഖികൾ

  1. . രണ്ട് മൂന്ന് അക്ഷരത്തെറ്റു വന്നിട്ടുണ്ട്….but.. കൊള്ളാം നന്നായിട്ടുണ്ട്. ഇനിയും ഇനിയും എഴുതൂ.

    Liked by 1 person

  2. Nicely written…. after long time reading Malayalam…. hope saju will take u to more places so that u can write more blogs 🙂

    Like

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: