മുന്നിൽ അമേരിക്കൻ പ്രൗഡിയുടെ പ്രതീകം, ബ്രൂക്ലിൻ ബ്രിഡ്ജ് നെറുകയിൽ ദേശീയ പാതകയുമേന്തി സഞ്ചാരികളെ സ്വാഗതം ചെയ്യുന്നു. റോഡ് മുറിച്ചുകടന്നു ഞങ്ങൾ. ഞങ്ങളുടെ വലതുവശത്ത് പാലത്തിൽ തെരുവുകച്ചവടക്കാരുണ്ടായിരുന്നു. ചിലർ പെയിൻ്റിംഗ്സ്, ലോക്കറ്റ്സ്, കീ ചെയിൻ തുടങ്ങിയവ വിൽക്കുന്നുണ്ട്.

മാൻഹട്ടനേയും ബ്രൂക്ലിൻനേയും ബന്ധിപ്പിക്കുന്ന ഈ പാലം ഈസ്റ്റ് നദിയ്ക്ക് മുകളിലൂടെയാണ് പോകുന്നത്. 1883-ൽ മെയ് 24 ന്, ലോകത്തിലെ ഏറ്റവും വലിയ തൂക്കുപാലം പ്രവർത്തനസജ്ജമായി. ആരംഭഘട്ടത്തിൽ New York and Brooklyn Bridge / the East River Bridge എന്നായിരുന്നു. പിന്നീട് 1915-ൽ Brooklyn Bridge എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു.19-ാം നൂറ്റാണ്ടിൽ John A Roebling ൻ്റെ കരവിരുതിൽ വിരിഞ്ഞ ഈ പാലം മകൻ washington Roebling ഉം അദ്ദേഹത്തിൻ്റെ ഭാര്യ Emily Warren Roebling എന്നിവരുടെ മേൽനോട്ടത്തിൽ പൂർത്തീകരിച്ചു. പലപ്പോഴായി പാലം പുതുക്കി പണിതീട്ടുണ്ട്. നിയോ ഗോധിക് രീതിയിൽ നിർമ്മിച്ച ഈ പാലത്തിൻ്റെ മാസ്മരികത പറഞ്ഞറിയിക്കേണ്ടതുണ്ട്.
ajoyofjourney.wordpress.com ajoyofjourney.wordpress.com ajoyofjourney.wordpress.com ajoyofjourney.wordpress.com
നടപാത മരപലകകൾ കൊണ്ട് പാവീട്ടുണ്ട്. സൈക്ലിൾ നു പോകുവാനും പ്രത്യേകം അടയാളങ്ങൾ നടപ്പാതയിൽ കാണാം. പല ഇന്ത്യൻ സിനിമകളിലും നമുക്ക് ഈ ലാൻ്റ് മാർക്ക് കാണാം. മനസ്സിലൂടെ ഗൗതം വാസുദേവ മേനോൻ സിനിമ “വിണ്ണൈ താണ്ടി വരുവായാ ” മിന്നി മറഞ്ഞു. കാർത്തിക് ജെസ്സിയെ കണ്ടുമുട്ടുന്ന ദൃശ്യം, പശ്ചാത്തലത്തിൽ നമ്മുടെ ഈ പാലവും പ്രണയവും ഒരു പോലെ പ്രേക്ഷകനെ അവിസ്മരണീയ കാഴ്ചയിലേക്ക് കൊണ്ടു പോവുന്നു.
കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും നല്ല തണുത്ത കാറ്റ് വീശുന്നുണ്ട്. ഏതാണ്ട് പാതി ദൂരം പാലത്തിലൂടെ നടന്നു. നട പാതയുടെ താഴെ ആറുവരി റോഡ് പോകുന്നുണ്ട്. വിശപ്പിൻ്റെ വിളി ഗംഭീരമായപ്പോൾ ഞങ്ങൾ തിരിച്ചു നടന്നു. നർത്തകർ ങ്ങു തകർക്കുന്നുണ്ട്. തിരക്ക് കൂട്ടിയിട്ടുണ്ട്. ഇന്ത്യൻ ഭക്ഷണം കഴിക്കാൻ കൊതി മൂത്തു, പിന്നെ ഒന്നും നോക്കിയില്ല ആഹാർ റസ്റ്റോറൻ്റ് ലേക്ക് ഗൂഗിൾ ഇട്ടു. കറങ്ങി തിരിഞ്ഞു അവിടെ എത്തി. തിരക്കുണ്ട്. ഫുഡ് ഓഡർ ചെയ്തു ഇരുന്നു. അൽപം വിശ്രമം ആവാം …
ഭക്ഷണത്തിനു ശേഷം യാത്ര തുടരും
written by Chithranjali TC