Design a site like this with WordPress.com
Get started

Castle Clinton -ൽ അല്പനേരം

രാവിലെ ഒമ്പത് മണിയോടു കൂടി യാത്ര പുനരാരംഭിച്ചു. ഇന്നത്തെ പ്ലാനനുസരിച്ച് ആദ്യം ലിബേർട്ടി ദ്വീപ്, ബ്രൂക്ലിൻ ബ്രിഡ്ജ്, പിന്നെ അവസാനം 9/11 മെമ്മോറിയലും. പോകുന്ന വഴിയ്ക്ക് പ്രഭാത ഭക്ഷണം കഴിക്കാം എന്നു കരുതി. ഹോട്ടലിൽ നിന്നും ഇറങ്ങി. Sub Way -ലേക്ക് Google Map ഇട്ടു.ഇന്നലെ പോയ വഴി തന്നെ നടന്നു. വാൾസ്ട്രീറ്റ് വഴി കാളയുടെ അടുത്തെത്തി. ചരിത്രപ്രസിദ്ധ ഫെഡറൽ ഹാളും ന്യൂയോർക്ക് സ്റ്റോക്ക് എക്സ്ചേഞ്ചും എല്ലാം പകൽ വെളിച്ചത്തിൽ കണ്ടു. കാളയുടെ അടുത്തെത്തിയപ്പോൾ കുറെപേർ ഫോട്ടോസ് എടുക്കാനായി വരിനിൽക്കുന്നത് കണ്ടു. പലരും കാളയുടെ കൂടെ നിന്ന് ഫോട്ടോ എടുക്കുന്നുണ്ട്. ചിലർ കൊമ്പ് പിടിക്കുന്നു, വാലു പിടിക്കുന്നു, മറ്റു ചിലർ മർമ്മ പ്രധാന ഭാഗങ്ങളിലും. ആ കാഴ്ച നല്ല രസമുണ്ടായിരുന്നു. ഒരു നിമിഷത്തേയ്ക്ക് അത് ജീവനുള്ള കാളയായിരുന്നുവെങ്കിൽ… ആ ദൃശ്യം മനസ്സിൽ കണ്ടു.

നടപാതയിൽ ന്യൂയോർക്കിൻ്റെ ചരിത്രം ആലേഖനം ചെയ്തിരുന്നു.റോഡിൻ്റെ ഇരുവശങ്ങളിലെ കെട്ടിടങ്ങൾ പുതുക്കി പണിയുന്നുണ്ട്. നടപ്പാതയിൽ യാത്രികരുടെ സുരക്ഷയ്ക്കായി പന്തലുകൾ നിർമ്മിച്ചാണ് പ്രവർത്തനങ്ങൾ .ഇന്നലെ കണ്ട ഒഴിഞ്ഞ തെരുവുകൾ ആളുകളെ കൊണ്ട് നിറഞ്ഞിരിക്കുന്നു .അവരിൽ തെരുവുകച്ചവടക്കാർ മുതൽ വളർത്തുമൃഗങ്ങളെ നടത്തിക്കാൻ വരുന്നവർ വരെയുണ്ട് . ഈ തിരക്കിലൂടെ കാറെടുത്ത് ട്രാഫിക്ക് നിയമങ്ങളും പാലിച്ച് പോകുവാൻ വിഷമമാണെന്ന് അപ്പോളാണ് എനിക്ക് മനസ്സിലായത്. വൈകിയല്ലെ നമുക്കൊക്കെ തോന്നു.കുറച്ചു ദൂരം കൂടി നടന്നു.

“You have reached your destination” ,Google ചേച്ചി ശബ്ദിച്ചു.വലതു വശത്തായി Subway കണ്ടു. യാത്രയ്ക്കിടയിൽ ലളിതമായ ഭക്ഷണം. ഈ ന്യൂയോർക്കിൽ ഇന്ത്യൻ ഭക്ഷണശാലകൾക്ക് യാതൊരു പഞ്ഞവുമില്ല. എന്നാലും നമ്മുടെ സമയപരിമിതിയും സർവീസ് വേഗതയും ഗുണമേന്മയും Subway യുടെ മുതൽ കൂട്ടായതിനാൽ അവിടെ തന്നെ കയറാൻ തീരുമാനിച്ചത്. രാവിലെ തന്നെ വയറിനു പണി വേടിക്കണ്ടല്ലോ. പിന്നത്ത കാര്യം പിന്നെ നോക്കാം.അവിടെ നിന്നും 12 inch Sand wich വാങ്ങി ശാപ്പാടു തുടങ്ങി..കഴിച്ചു കൊണ്ടിരിക്കുമ്പോൾ നമ്മുടെ നാട്ടിൽ ഇതുപോലെ ദോശ കടയിൽ ചെന്നു 6 cm ആരമുള്ള ദോശ എന്നു പറഞ്ഞാൽ എങ്ങിനെ ഇരിക്കും. ചിന്തിക്കാൻ ഓരോ കാര്യങ്ങൾ.ഭക്ഷണം കഴിഞ്ഞ് ഞങ്ങൾ വീണ്ടും യാത്ര തുടർന്നു

ബാറ്ററി പാർക്കിൻ്റെ ഒരറ്റത്താണ് castle Clinton, അവിടെ നിന്നാണ് ടിക്കറ്റ് എടുക്കേണ്ടത് .ഇവിടെ തന്നെയല്ലേ ടിക്കറ്റ് എടുക്കുന്ന സ്ഥലം എന്നുറപ്പു വരുത്തുവാൻ അടുത്തു കണ്ട സെക്യൂരിറ്റി ഗാർഡിനോടാരാഞ്ഞു. ആകമൊത്തം കൺഫ്യൂഷനാക്കി. ചോദിച്ചത് അബദ്ധമായോ സംശയം, അല്ല അതു തന്നെ. കാഴ്ച്ചയിൽ കരിമ്പൂച്ചയാണെന്ന് തോന്നിക്കും, അതാ വോക്കി ടോക്കിയിലൂടെ ഞങ്ങളെ കുറിച്ചു വിവരം കരിമ്പൂച്ചകൾക്ക് കൈമാറുന്നു. പന്തിയല്ലെന്നു തോന്നി. ഇനി ഒരു ചോദ്യവും ഇല്ലെന്ന് മനസ്സിൽ വിചാരിച്ചു ,പുഞ്ചിരിച്ചു കൊണ്ട് ഒരു നന്ദി പ്രകടനവും നടത്തി ബാറ്ററി പാർക്കിലൂടെ നടന്നു. ചെടികൾ എല്ലാം വാടി ഇരിക്കുന്നു. ഭംഗിയില്ല ഇടയ്ക്കിടെ ഇലകൾ കൊഴിഞ്ഞ മരങ്ങൾ കാണപ്പെട്ടു. വഴിയോരത്ത് ഇരിക്കാനായി ബെഞ്ചുകൾ നിർമ്മിച്ചിട്ടുണ്ട്. വൃദ്ധരായ രണ്ടു പേർ ഇരിക്കുന്നുണ്ടായിരുന്നു.Castle Clinton എത്തി.

നമുക്കൽപ്പം ചരിത്രത്തിലൂടെ സഞ്ചരിക്കാം .ദേശീയ ഉദ്യാനപദ്ധതിയുടെ ഭാഗമായുള്ള 360-ൽ പരം ഉദ്യാനങ്ങളിൽ ഇത്. അമേരിക്കൻ വിപ്ലവകാലത്ത് ശത്രുരാജ്യങ്ങളിൽ നിന്നും രക്ഷ നേടാനായി വൃത്താകൃതിയിൽ സാൻ്റ് സ്റ്റോൺ കൊണ്ട് മാൻഹാട്ടൻ ദ്വീപിൻ്റെ തെക്കെയറ്റത്തായി നിർമ്മിക്കപ്പെട്ട കോട്ടയാണ് Castle Clinton. 1812-ൽ നടന്ന യുദ്ധത്തിൻ്റെ ഫലമായാണ് ഇത് നിർമ്മിച്ചത്. ആദ്യകാലങ്ങളിൽ തെക്കുപടിഞ്ഞാറൻ ബാറ്ററി എന്നാണ് അറിയപ്പെട്ടത്. ന്യൂയോർക്ക് പ്രതിരോധ സേനയുടെ ഭാഗമായ നാലു കോട്ടകളിൽ ഒന്നാണ്. കാലങ്ങൾ കഴിയുംതോറും പേരുകൾ മാറിവന്നു. 1850 കൾക്കു ശേഷം ന്യൂയോർക്ക് സർക്കാർ ഇതിനെ ഇമിഗ്രൻ്റ് സ്റ്റേഷനായി ഉപയോഗിച്ചു. ചരിത്രത്തിൽ ഈ കോട്ടയ്ക്ക് പ്രാധാന്യമേറയാണ്. ശാസ്ത്രപുരോഗതിയ്ക്കനുസരിച്ച് ഇതിനെ 1896-ൽ ന്യൂയോർക്ക് സിറ്റി അക്വേറിയമാക്കി മാറ്റി. കാലങ്ങൾ മാറുന്നതിനനുസരിച്ചു ന്യൂയോർക്കും വികസിച്ചുവന്നു. 1940-ലെ തുരങ്ക നിർമ്മാണത്തിനു വേണ്ടി കോട്ടയുടെ പ്രധാനഭാഗങ്ങളൊഴികെ മറ്റുള്ളവ തകർക്കപ്പെട്ടു.1946-ൽ കോട്ട ‘ ദേശീയ സ്മാരകമായി പ്രഖ്യാപിക്കപ്പെട്ടു.ഈ സമയത്ത് ഇന്ത്യ എന്ന രാജ്യം പോലും നിലവിലില്ല. കഷ്ട്ടം! 1970-ൽ നശിപ്പിക്കപ്പെട്ട ഭാഗങ്ങൾ പുനർനിർമ്മിക്കപ്പെട്ടു. Caslte Clinton രാവിലെ 8.30 മുതൽ വൈകുന്നേരം 5 വരെ പ്രവർത്തിക്കുന്നു. ഇതിനുള്ളിലായി ഒരു ചെറിയ മ്യൂസിയവും പുസ്തക കടയും ഉണ്ട്.

ഉള്ളിലേക്ക് കയറിയപ്പോൾ നാലുവരികളിലായി നാനാ ദേശത്തുന്നിന്നെത്തിയവർ ക്ഷമയോടെ നിൽക്കുന്നുണ്ടായിരുന്നു. ഞങ്ങൾ ആളു കുറഞ്ഞ വരിയിൽ കയറി . അതാ അപ്പുറത്തെ വരി വേഗത്തിൽ നീങ്ങുന്നു .സെക്യൂരിറ്റി ഗാർഡ് ഞങ്ങളെ അങ്ങോട്ട് നയിച്ചു. വിവിധ ടിക്കറ്റ് പാക്കേജുകളെ കുറിച്ചു കൗണ്ടറിൽ ഉണ്ടായിരുന്ന സ്ത്രീ പറഞ്ഞു തന്നു. ബജറ്റിനൊക്കുന്ന ഒരു ടിക്കറ്റ് അതാണേല്ലൊ നമ്മുടെ പ്രാധമികത.New York city Pass എടുക്കുവാൻ ധാരണയായി. പാസ്സുവേടിച്ചു അവിടം ഒന്നു കറങ്ങി .

പാസ്സിലെ നിബദ്ധനകളനുസരിച്ചു നമുക്ക് ഒമ്പത് ദിവസത്തിനുള്ളിൽ ആറു സ്ഥലങ്ങൾ സന്ദർശിക്കാം.

  • സന്ദർശിക്കാവുന്നസ്ഥലങ്ങൾ
    1. Ferry access to Statue of Liberty and Ellis island
    2. 9/11 Memorial and Museum
    3. Empire State Building
    4. Top of the Rock observation deck
    5. The Metropolitan museum of art
    6. Guggenheim museum
    7. American museum of Natural history
    8. Intrepid sea,air & space museum
    9. Circle line sightseeing cruises

ഫെറിയിൽ കയറുവാൻ വരി നിൽക്കണം. രണ്ടു വരിയിൽ ഒന്ന് ഓപ്പൺ ടിക്കറ്റിനും രണ്ടാമത്തേത് നമ്മുക്കുള്ളതും, അതായത് City പാസ്സിനുള്ളത് ഇവിടെ നിന്നാൽ Ferry Service കാണാം. പതിയെ പതിയെ വരി നീങ്ങി തുടങ്ങി. അടുത്ത ഘട്ടം സെക്യൂരിറ്റി ചെക്കിംങ്ങ് ആണ്.ഇവിടേയും അതെ കരിമ്പൂച്ചകൾ. അവിടെ നിന്നും Ferry യിലേക്ക്. മുകളിലത്തെ നിലയിൽ തന്നെ ഇരുന്നു.

ഫെറി പതിയെ മാൻഹാട്ടൻ തീരത്തു നിന്ന് അകലുവാൻ തുടങ്ങി. ഇളം വെയിലും നല്ല തണുത്ത കാറ്റും. ഇരുവശങ്ങളിലേക്ക് ഉയർന്നു വീഴുന്ന വെള്ളത്തുള്ളികളും.കപ്പിത്താൻ്റെ ശബ്ദം മുഴങ്ങി തുടങ്ങി. സ്വാഗതത്തോടെ തങ്ങളുടെ സംസ്കാരത്തിൻ്റെ പ്രൗഡിയായ Liberty Island – നെക്കുറിച്ചും Elis Island – നെ കുറിച്ചും വിവരിക്കാൻ ആരംഭിച്ചു.

പുറകിലോട്ട് നോക്കുമ്പേൻ New York നഗരം അതിൻ്റെ ഗാംഭീര്യത്തോടെ തലയുർത്തിനിൽക്കുന്നു.. അതൊരു ഹരം തന്നെയായിരുന്നു. ഇടതൂർന്ന കെട്ടിടങ്ങൾ അടുക്കി വെച്ചിരിക്കുന്നു. കരയിൽ നിന്നും വിടും തോറും Liberty – ലെ വിളക്കേന്തിയ അമേരിക്കൻ ഫ്രഞ്ച് സൗഹാർദ്ദം കൂടുതൽ തെളിഞ്ഞു വന്നു. പല സിനിമകളിലും കണ്ടു മറഞ്ഞ ആ രൂപം. ഫെറി അതിനെ വലം വെച്ചു. മൊബൈൽ ക്യാമറകളിൽ ആ വാസ്തുശിൽപ്പത്തെ ഒപ്പിയെടുക്കുന്ന തിരക്കിലാണ് നമ്മുടെ സഹയാത്രികർ. ഫെറി ദ്വീപിനോടടുത്തു. അവിടെ കയറുവാനായി ആളുകൾ നിൽക്കുന്നുണ്ടായിരുന്നു. ഞങ്ങൾ അവിടെ ഇറങ്ങി. ശേഷം Liberty Parrk-ൽ തുടരും…. !

written by Chithranjali TC

കൂടുതൽ വിവരങ്ങൾക്ക്. http://www.nps.gov and citypass.com

.

3 thoughts on “Castle Clinton -ൽ അല്പനേരം

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s

%d bloggers like this: