രാവിലെ ഒരു 8 30 ആയി കാണും ഞങ്ങൾ പ്രാഥമിക കാര്യങ്ങൾ നിർവഹിച്ചതിനു ശേഷം പ്രാതൽ കഴിക്കാനായി നടന്നു . അവിടെ കോൺഫ്ലക്സ് ,കേക്ക് വിഭവങ്ങൾ ജ്യൂസ് ഐറ്റംസ് തുടങ്ങിയവ ടേബിളിൽ ഉണ്ടായിരുന്നു. രാവിലെ പുട്ടും കടലയും ചപ്പാത്തിയും മറ്റും കഴിച്ച് ശീലമുള്ള നമുക്കുണ്ടോ രാവിലെ തന്നെ കഴിക്കാൻ കഴിയുന്നു!. പിന്നെ ഒന്നും നോക്കിയില്ല റൂം വെക്കേറ്റ് ചെയ്യാൻ തീരുമാനിച്ചു. പുറത്തുനിന്ന് കഴിക്കാൻ ഇനി ഒന്നും കിട്ടിയില്ലെങ്കിൽ കയ്യിലുള്ള ബ്രഡും പഴവർഗങ്ങളും കൊണ്ട് കാര്യം സാധിക്കാം എന്നു കരുതി. ഏകദേശം ഒൻപതു മണിക്ക് മുൻപ് തന്നെ ഞങ്ങൾ ഹോട്ടലിൽ നിന്നും നയാഗ്രയിലേക്ക് തിരിച്ചു.കാറിൽ പോയി കൊണ്ടിരിക്കുമ്പോൾ തലേദിവസം ഇരുട്ടത്ത് കണ്ട സ്ഥലങ്ങളെല്ലാം പകലിൽ സുന്ദരമായി തോന്നി. അങ്ങനെ ഞങ്ങൾ നയാഗ്ര എത്തി. അവിടെ തലേദിവസം പാർക്ക് ചെയ്ത ഇടത്തു തന്നെ കാർ പാർക്ക് ചെയ്തു. വിചാരിച്ചതുപോലെ കഴിക്കാൻ ഒന്നും പറ്റിയില്ല പിന്നെ നേരത്തെ തീരുമാനിച്ച പോലെ കയ്യിലുള്ളത് എടുത്തു കഴിച്ചു. അതിനുശേഷം ഒരു ചെറിയ ബാഗിൽ രണ്ട് വെള്ളം കുപ്പി ഒരു ആപ്പിൾ ,ഐഡൻറിറ്റി കാർഡ് എന്നിവ എടുത്തു കൂടെ ഞങ്ങളുടെ സ്വന്തം ക്യാമറയും. പിന്നെങ്ങനെ നടന്നു .മുൻപ് ഒരു തവണ ഇവിടെ വന്നിട്ടുള്ള ആളാണ് എൻറെ കൂടെ ഉള്ളത്. സജു രണ്ടാമത്തെ വിസിറ്റ് ആയിരുന്നു.ഓരോ വ്യത്യാസങ്ങളും പറഞ്ഞുകൊണ്ടേയിരുന്നു. കഴിഞ്ഞ കൊല്ലം വന്നപ്പോൾ ഇവിടെ ഇങ്ങനെയായിരുന്നില്ല ,ഇവിടെ മൊത്തം പുൽത്തകിടികൾ ആയിരുന്നു, നോക്ക് ഇപ്പൊ കൺസ്ട്രക്ഷൻ നടന്നുകൊണ്ടിരിക്കുന്നു പെട്ടെന്ന് പെട്ടെന്ന് ആണല്ലോ മാറ്റങ്ങൾ വന്നു കൊണ്ടിരിക്കുന്നത് ….സംസാരം തുടർന്നുകൊണ്ടിരുന്നു .പല പല ദേശങ്ങളിൽനിന്നും നയാഗ്രയുടെ സൗന്ദര്യം ആസ്വദിക്കാൻ ആളുകൾ എത്തിച്ചേർന്നിരുന്നു. ഇടയ്ക്കെപ്പോഴോ തെലുഗു സംസാരിക്കുന്നത് കേട്ട് തിരിഞ്ഞു നോക്കി .ഒരു ഫാമിലി ഒന്നാകെ ഉണ്ടായിരുന്നു കുട്ടികൾ അച്ഛൻ അമ്മ മുത്തശ്ശീ മുത്തശ്ശൻ തുടങ്ങിയ നീണ്ട നിര കൂടെ വലിയ വലിയ ബാഗുകളും, പിക്നിക്കിനു വന്ന സ്കൂൾ കുട്ടികളുമുണ്ടായിരുന്നു. അങ്ങനെ നാനാവിധത്തിലുള്ള ആളുകൾ ജോഗ്രഫി ടെസ്റ്റിൽ പറഞ്ഞപോലെ മംഗളോയിഡ്, യൂറോപ്യൻ, അമേരിക്കൻ വംശജർ,ഏഷ്യൻ വംശജർ, ആഫ്രിക്കൻ വംശജർ എല്ലാവരും തന്നെ ഉണ്ടായിരുന്നു അവിടെ. അങ്ങനെ ഞങ്ങൾ ഓരോ കാഴ്ചകളും കണ്ടു കണ്ടു നടന്നു. ഇൻഫർമേഷൻ സെൻററിൽ കയറി .അവിടെ നയാഗ്രയെ കുറിച്ച് കുറെ വിവരങ്ങൾ ലഭ്യമായിരുന്നു .ഇൻഫർമേഷൻ centre താഴെ ഫുഡ് കോർട്ട്,കുട്ടികൾക്ക് കളിക്കാനുള്ള ഇടവും ചെറിയ ഷോപ്പിംഗ് മാൾ കാണപ്പെട്ടു ആളുകൾ വന്ന ഓർമ്മയ്ക്ക് ഓരോന്ന് വാങ്ങുന്നുണ്ട് ആദ്യം തന്നെ Ferry യിൽ കയറാൻ തീരുമാനിച്ചു .Maid of the mist ഓഫ് ദി മിസ്റ്റ് രണ്ട് ടിക്കറ്റ് ടിക്കറ്റെടുത്തു.ബോട്ടിൽ കയറണമെങ്കിൽ ലിഫ്റ്റ് വഴി താഴേക്ക് ഇറങ്ങണം. ഞങ്ങൾ പതിയെ ഒബ്സർവേഷൻ ലേക്ക് നടന്നു അവിടെ നിന്നും നോക്കിയാൽ നയാഗ്ര മുഴുവനായും കാണാമായിരുന്നു. യാത്രകഴിഞ്ഞ കഴിഞ്ഞു വന്നു കാണാം എന്ന് കരുതി ലിഫ്റ്റ് വഴി താഴേക്കിറങ്ങി നോക്കുമ്പോൾ ഒരു നീണ്ടനിര!. നമുക്കും റെയിൻകോട്ട് എന്ന് പറയാം,അതും ധരിച്ചുകൊണ്ട് ക്യൂവിൽ.!മൊബൈൽ ഫോണുകളും ക്യാമറയും എല്ലാം തന്നെ കോട്ടിൽ. എല്ലാം നനയും ! Ferry ലേക്ക് കയറാൻ അതിലെ സെക്യൂരിറ്റി ഉദ്യോഗസ്ഥർ നിർദ്ദേശങ്ങൾ നൽകിക്കൊണ്ടിരുന്നു.മുകളിലെ നിലയിൽ താഴത്തെ നിലയിലും നിൽക്കാനുള്ള സൗകര്യമുണ്ടായിരുന്നു.”മുകളിൽ തണുപ്പ് കൂടും …അതിനാൽ നമുക്ക് താഴെ നിൽക്കാം.”അങ്ങനെ ഞങ്ങൾ താഴെ നിന്നു. Ferry ലോവർ നയാഗ്രയിലൂടെ യാത്രതുടങ്ങി.തണുത്തകാറ്റും ചെറിയ വെള്ളത്തുള്ളികളും ഉണ്ടായിരുന്നു അന്തരീക്ഷത്തിൽ. വെള്ളനിറത്തിലുള്ള sea gal കടൽപക്ഷികൾ ഉണ്ടായിരുന്നു. മാലിന്യം അവിടെയെങ്ങും കണ്ടില്ല!നയാഗ്ര വെള്ളച്ചാട്ടത്തെ രണ്ടായി തിരിക്കാം അമേരിക്കൻ ഫാൾസ് എന്നുംഹോഴ്സ് ഷൂ എന്നും, ആദ്യത്തേത് അമേരിക്കൻ അതിർത്തിയിലും രണ്ടാമത്തേത് കാനഡയുടെ സൈഡ് ആണ്. പേര് സൂചിപ്പിക്കുന്നത് പോലെ അതിനു കുതിരലാടം ഷോപ്പിലാണ് എന്നാലും ഭംഗി ഒട്ടും കുറവില്ല.American falls അടുത്തെത്തി തൂവെള്ള നിറത്തിൽ ….
American fallsകുറേ വല്ലാത്തൊരു അനുഭവമായിരുന്നു കല്ലുകൾക്ക് മുകളിലൂടെ ഇങ്ങനെ തട്ടിത്തടഞ്ഞു…
Horse shoe fallsകുറേപ്പേർ American falls ലേക്ക് നടന്നുവരുന്നതു കാണാം.നല്ല ഭംഗിയുണ്ടായിരുന്നു Ferry മുന്നോട്ടുപോയി കൊണ്ടേയിരുന്നു .അങ്ങനെ നയാഗ്ര ഫാൾസ് എത്തി …! ഏതാണ്ട് അടുത്തുകൊണ്ടിരുന്നു നയാഗ്രയുടെ തൊട്ടടുത്ത് …. എങ്ങനെ ചുറ്റുഭാഗം വെള്ളത്തുള്ളികൾ അങ്ങോട്ടു നോക്കിയാലും ഇങ്ങോട്ടു നോക്കിയാലും മഴവില്ല് !നമ്മുടെ നാട്ടിലെ രാവിലെത്തെ കോട മഞ്ഞിൻ ഉള്ളിലൂടെ പോയൊരു സുഖം… ഇടയ്ക്കിടയ്ക്ക് മഴവില്ലുകൾപ്രകാശകിരണങ്ങൾ നയാഗ്രയുടെ സൗന്ദര്യത്തിന് മാറ്റേകികൊണ്ടിരുന്നു. Ferry തിരിച്ചു ഇപ്പോൾ ഞങ്ങളുടെ വലതുവശത്ത് ആയി നയാഗ്രാ ഫാൾസ്.ഒന്ന് കണ്ണോടിച്ചു നോക്കി.. പക്ഷേ കണ്ണുകളിലേക്ക് നയാഗ്ര തന്നെ.”തലയൊക്കെ നനഞ്ഞു..”
നല്ല കാറ്റും തണുപ്പും അങ്ങോട്ട് അങ്ങോട്ടുമിങ്ങോട്ടും ഓടിക്കൊണ്ടിരുന്നു വല്ലാത്തൊരു അനുഭവമായിരുന്നു അത് ! അങ്ങനെ വീണ്ടും തിരിച്ചു കരയിലെത്തി. അവിടുന്ന് പുറത്തിറങ്ങി ഇങ്ങനെ നടന്നു കുറച്ചു നേരം ആലോചിച്ചു നോക്കി വീണ്ടും വീണ്ടും കാണാൻ …