മണിക്കൂറുകൾക്കുശേഷം ഞങ്ങൾ Tonawanda -യിലെ Econo Lodge -ൽ എത്തി. ചെറിയൊരു വിശ്രമത്തിനു ശേഷം പുറപ്പെട്ടു. അര മണിക്കൂർ കാണും അവിടെന്ന് നയാഗ്രയിലേക്ക്. രാത്രിയിൽ നയാഗ്രയ്ക്കു സമീപം കരിമരുന്ന് പ്രയോഗം, നമ്മുടെ ഭാഷയിൽ പറഞ്ഞാൽ, ഉണ്ടെന്ന് അറിഞ്ഞു പുറപ്പെട്ടതാണ്. എന്നാൽ എത്തുന്നതിനു മുമ്പുതന്നെ ദൂരേ നിന്നും വീക്ഷിക്കേണ്ടിവന്നു. ഗംഭീരം തന്നെ ആയിരുന്നു ആ ആകാശ കാഴ്ച്ച. പൂരങ്ങളുടെ നാട്ടിൽ നിന്നും വരുമ്പോൾ ഇതൊക്കെ എന്ത് എന്നോർത്തു പോയി. ഗൂഗിൾ ചേച്ചി തന്നെ വഴികാട്ടി തന്നു. വിജനമായ റോഡും ഞങ്ങളും അൽപം ഭയമുളവാക്കി. കാർ പതിയെ ടൗണിലേക്ക് കടന്നു. താരതമ്യേന വീതി കുറഞ്ഞ റോഡുകൾ, കാർ പാർക്കിംഗ് നോക്കി കുറച്ചധികം കറങ്ങിയോ എന്നൊരു സംശയം. പാർക്കിംഗ് ടോളുകൾ തുറന്നു കിടന്നിരുന്നു. കാർ പാർക്ക് ചെയ്ത് കയ്യിൽ ക്യാമറയും തോൾ ബാഗും എടുത്തു ഞങ്ങൾ നടന്നു. ഇൻഫർമേഷൻ സെൻറർ അടച്ചിരുന്നു. കരിമരുന്ന് പ്രയോഗവും കണ്ട് ആളുകൾ തിരിച്ചു വരുന്നുണ്ടായിരുന്നു. നല്ല തണുത്ത കാറ്റും തെരുവുവിളക്കുകളും കൂട്ടി നായി ഉണ്ട്.
അതൊരു കാഴ്ച്ച തന്നെയായിരുന്നു.
രാത്രിയുടെ ശാന്തതയിൽ അശാന്തയായി അതിർത്തിയിലൂടെ ഒഴുകി നടക്കുന്നു. ടൂറിസത്തിന്റെ ഭാഗമായി ലൈറ്റുകൾ പിടിപ്പിച്ചിരുന്നു. അവ നയാഗ്രയെ കൂടുതൽ സുന്ദരിയാക്കി. നീലയും പച്ചയും ചുകപ്പും … പക്ഷേ വെള്ള നിറത്തിൽ സൗന്ദര്യം ഇത്തിരി കൂടുതലായി തോന്നി.
മുകളിൽ നിന്നും തടാകത്തിലേക്ക് നോക്കിയാൽ സംഗീതപ്രേമികൾ കൺചിമ്മാത്ത നക്ഷത്രങ്ങൾക്കു ചുവടെ ആസ്വാദന ലഹരിയിൽ മുഴുകിയിരിക്കുന്നു.
” അഞ്ജലി, ആ Casino കാണുന്നില്ലേ?”
“ഉവ്വ് “
” അതു കാനഡയാണ് “
” Wow,… “
കുറച്ചു നേരം ഞങ്ങൾ നടപ്പാതയിലൂടെ നടന്നു.
വിശന്നു തുടങ്ങി . തിരിച്ചു റൂമിലേക്ക് യാത്രമതിയാക്കി ,ഞങ്ങൾ പുറപ്പെട്ടു.
ഭക്ഷണം മെക്സിക്കൻ വിഭവമാക്കി ഒതുക്കി.
നാളെത്തെ കാഴ്ച്ചയ്ക്കായി ചെറിയൊരു ഇടവേളയെടുത്തു ഞങ്ങൾ.
-എന്റെ യാത്രകൾ : Anjali Chandrasekharan
Kalakki..Chitra
LikeLiked by 1 person
Thank you, appreciate your comments
LikeLike
Good one
LikeLike