“ഇനിയെത്ര ദൂരം കാണും ” ഏറെ നേരത്തെ ശാന്തതയ്ക്കു ശേഷം അവൾ സംസാരിച്ചു തുടങ്ങി. രാവിലെ 11.45 നു ഭാര്യയേയും കൂട്ടി പുറപ്പെട്ടതാണ് നയാഗ്ര വെള്ളച്ചാട്ടം കാണാൻ . ഇത്രയും നീണ്ട യാത്ര, അവളുടെ ഭാഷയിൽ പറഞ്ഞാൽ ഗൂഗിൾ ചേച്ചിയും ഉണ്ട് കൂട്ടിന്.ഗൂഗിൾ ചേച്ചിയുടെ വാക്കും കേട്ട് 6 മണിക്കൂർ യാത്രയ്ക്ക് തിരിച്ചതാണ് ഞങ്ങൾ. Rhode Island, അമേരിക്കയുടെ കിഴക്കെ അതിർത്തിക്കടുത്ത് Cranston സിറ്റിയിൽ നിന്നും ആരംഭിച്ചതാണ് ഈ യാത്ര. ഇന്ന് പ്രകൃതി മൂടി പിടിച്ചു നിൽക്കുന്നുണ്ട് . വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ താറാവുകൾ കൂട്ടമായി റോഡ് മുറിച്ചു കടക്കുന്നുണ്ടായിരുന്നു.
മൂന്ന് മണിക്കൂർ കഴിഞ്ഞു കാണും കാറിലെ മെലോഡി സംഗീതവും പുറംകാഴ്ചകളും ഞങ്ങൾക്ക് കൂട്ടായി ഉണ്ട്. എന്റെ സഹയാത്രിക Google Map um നോക്കി ഇരുപ്പാണ്. ഇ ടയ്ക്കിടയ്ക്ക് തമിഴും ഹിന്ദിയും മാറി മാറി കേട്ടുകൊണ്ടിരിക്കുന്നു. ആരംഭശൂരതയ്ക്ക് അന്ത്യമായെന്നു തോന്നുന്നു. ഇടയ്ക്കിടെ റൂട്ട് മാത്രം പറഞ്ഞു തരുന്നുണ്ടായിരുന്നു.സം,,സാരം കുറഞ്ഞു എന്നു മനസിൽ സന്തോഷിച്ചുകൊണ്ടിരുന്നു ഞാൻ … അതു പിന്നെ അങ്ങനെ ആണല്ലോ !
പ്രതീക്ഷിച്ച പോലെ ട്രാഫിക്ക് ഉണ്ടായിരുന്നു. ശനിയാഴ്ച അല്ലേ … അതും സമ്മർ സീസണും. നാലുവരി പാതയിൽ ഓടികൊണ്ടിരിക്കുന്ന വണ്ടികളെ നോക്കി അങ്ങനെ ഇരുന്നു.ഓരോ 15 mile ഉം കഴിയുമ്പോൾ ഭക്ഷണം കഴിക്കാനുള്ള സ്ഥലങ്ങൾ ഉണ്ടായിരുന്നു ആ യാത്രയിൽ . ഏറെ ദിവസത്തെ തിരക്കുപിടിച്ച ജീവിതത്തിനിടയിൽ ഒരു ഒഴിവുകാലം. രണ്ടു ദിവസത്തെ പ്ലാനിംങ്ങ് നു ശേഷം യാത്ര തുടങ്ങിയിരിക്കുന്നു. സിനിമാ ഡയലോഗ് പോലെ ഹരിതാഭം ഊഷ്മളതയും എല്ലായിടത്തും കാണാം. വഴി നീളെ അ ട്രാക്ഷൻസ് ലോക്കൽ ടൂറിസത്തത്തിന്റെ ബോർഡുകളുo കൃഷിയിടങ്ങളും ആ ഹൈവെയ്ക്ക് ഇരുവശവുമായി ഉണ്ടായിരുന്നു.
ഇനിയുമുണ്ട് കുറെ സമയം കേവലം 4 മണിക്കൂറുകളെ കഴിഞ്ഞൊളളു. അമേരിക്കയുടെ കിഴക്കഭാഗത്തു നിന്ന് പടിഞ്ഞാറ് ഭാഗത്തേക്ക് ഒരു യാത്ര. സമയം ഇങ്ങനെ നീങ്ങികൊണ്ടിരുന്നു. യാത്രാമധ്യേ കുറച്ചധികം പിക്ചറുകൾ എടുത്തു. പാക്ക് ചെയ്ത പഴവർഗങ്ങൾ ഓരോന്നായി തീർന്നു തുടങ്ങി . എന്നാലും വിശപ്പൊന്നു ശമിപ്പിക്കാനായി ഞങ്ങൾ തീരുമാനിച്ചു. അടുത്ത ഭക്ഷണ ശാല തന്നെ ലക്ഷ്യമാക്കി തിരിച്ചു. വൃത്തിയുടെ കാര്യത്തിൽ സമ്മതിക്കാതെ വയ്യ , സാൻവിച്ചും സലാഡും വാങ്ങി .പുറത്തെ ടേബിളിൽ ഇരുന്നു കഴിക്കാൻ ആരംഭിച്ചു.
അതിനിടയിൽ അവിടെ ഒരു ഫലകത്തിൽ ഇംഗ്ലീഷിൽ ആ ചെറിയ ഗ്രാമത്തിന്റെ ചരിത്രം കുറിച്ചിട്ടിരിക്കുന്നു. എന്റെ ചിന്ത പോയതു ഇതു പോലെ ഒരു ഫലകം നാട്ടിൽ ഉണ്ടായിരുന്നെങ്കിൽ എന്നു .. എല്ലാം അങ്ങനെ തന്നെ. ചുറ്റുപാടുകളും എല്ലാം പാശ്ചാത്യ സംസ്കാരത്തിന്റെ വശ്യത വിളിച്ചോതുന്നു. ആളുകൾ വന്നും പോയി കൊണ്ടിരിക്കുന്നു. ചിലർ Selfie കൾ എടുക്കുന്നു.
“എന്നാലും പറയാതെ വയ്യ ഫുഡ് പോരാ …!” ഭാര്യ ഒരു നെടുവീർപ്പോടെ കഴിച്ചു തുടങ്ങി. കഴിച്ചു കഴിഞ്ഞു ഞങ്ങൾ കുറച്ചു സമയം അവിടെ ചിലവഴിച്ചു. അര മണിക്കൂറിന് ശേഷം വീണ്ടുo യാത്രതുടങ്ങി. ഹൈവെയുടെ സൗന്ദര്യത്തിൽ മുഴുകി പോയി.
” ഹൊ സംഭവം തന്നെ … ഒരു പരസ്യ ബോർഡുകൾ രാഷ്ട്രീയക്കാരുടെ ചിരിച്ച മുഖങ്ങൾ, ഡ്രൈവറുടെ ശ്രദ്ധ തിരിക്കുന്ന ഫലകങ്ങൾ, പ്രാർത്ഥനാലയങ്ങൾ ഒന്നും ഇല്ലല്ലോ. ഒരാളേം ഹൈവേയിൽ കറങ്ങി നടക്കുന്നത് കാണുന്നില്ല. ” ഭാര്യയുടെ വാക്കുകൾ.
” വികസിത രാജ്യമല്ലെ ?” മറുപടി കൊടുത്തു.
സംഭാഷണം പിന്നെ തുടർന്നുകൊണ്ടിരുന്നു. അതു പിന്നെ ഒരു താരതമ്യത്തിലേക്കും രാഷ്ട്രീയത്തിലേക്കും ജനങ്ങളുടെ ബിഹേവിയരിലേക്കും ഒഴുകികൊണ്ടിരുന്നു. അതിനിടയിൽ ഫുഡ് തീരുന്നത് അറിഞ്ഞില്ല. കാറിന്റെ വേഗവും ചർച്ചയുടെ ചൂടും മാറി കൊണ്ടിരുന്നു. അങ്ങനെ രണ്ടു മണിക്കൂർ കഴിഞ്ഞെന്നു തോന്നുന്നു. വീണ്ടും ഒരു Break എടുത്തു. സമയം സന്ധ്യയോട് അടുത്തുകൊണ്ടിരിന്നു.
അടുത്തു കണ്ട വിശ്രമസ്ഥലത്ത് കയറി ഞങ്ങൾ. ഒരു കോഫി കഴിച്ചു. അവിടത്തെ ഫ്രീ വൈ ഫൈയിൽ കയറി ഫോട്ടോസ് അപ് ലോഡ് ചെയ്യുവാണ് എന്റെ സഹയാത്രിക. ഇടയ്ക്കിടെ എന്തൊക്കെയൊ പറഞ്ഞു കൊണ്ടിരുന്നു അവൾ. കൂട്ടുകാരുടെ സംസാരങ്ങൾ ഗോസിപ്പുകൾ ചർച്ചകൾ വിശദീകരിച്ചുകൊണ്ടിരുന്നു. നിഷ്കളങ്കമായ സംസാരം കേട്ട് കോഫി കുടിച്ചു തീർത്തു. പക്ഷേ ചില സംസാരങ്ങളിൽ ചെറുതായി കുശുംബ് ഇല്ലേന്ന് തോന്നി. പോട്ടെ യാത്ര തുടരാം .വരിവരിയാൽ നീങ്ങുന്ന നിരയിലേക്ക് വീട്ടും കയറി ഞങ്ങൾ.
എതിരെ വരുന്ന റോഡിനും പോയി കൊണ്ടിരിക്കുന്ന റോഡിനും ഇടയിൽ മരങ്ങൾ വെച്ചു പിടിപ്പിച്ചിട്ടുണ്ട്. കായലുകളും പുഴകളും പ്രകൃതിയുടെ തനതു സൗന്ദര്യത്തിൽ ഇരുവശങ്ങളിൽ ഇടം പിടിച്ചിട്ടുണ്ട്. സംസാരം വീണ്ടും പ്രകൃതിയെ കുറിച്ചായി.
” ഇവിടത്തെ environmental laws സംഭവം ആണെന്ന് തോന്നുന്നു. മാറി വരുന്ന ക്ലൈമറ്റിനെ കുറിച്ച് വെറുതെ അല്ല… ഇത്രയും ബോധവാൻമാരാക്കുന്നത്. നമ്മുടെ നാട്ടിൽ ആണ് ഈ പുഴയെന്ന് വിചാരിക്കു…. പ്ലാസ്റ്റിക്ക് bridge കുറെ കാണും അല്ലേ ”
സംഭാഷണം തുടർന്നുകൊണ്ടിരുന്നു .. അതു പിന്നെ United Nations -ൽ എത്തി നിന്നു. അപ്പോഴേക്കും സൂര്യ സ്തമനമായിരുന്നു . ഇന്നലെ നിറച്ച പെട്രോൾ തീർന്നിരിക്കുന്നു. വിൻഡ്ഷീഡിൽ മൊത്തം അഴുക്ക് പടർന്നീടുണ്ട്. വിശ്രമസ്ഥലം, ആദ്യം കണ്ടിടത്തു തന്നെ കയറി. എല്ലാം ശരിയാക്കി ഞങ്ങൾ ഇറങ്ങി. Start ചെയ്തതെ ഉള്ളു .. റോഡിന്റെ ഒരു അറ്റത്ത് സൂര്യൻ അതും എതിരെ… അതൊരു സംഭവം ആയിരുന്നു ആ യാത്ര . ഒരു മണിക്കൂറോളം അങ്ങനെ പടിഞ്ഞാറോട്ട് സൂര്യനേം നോക്കി .. .ഞങ്ങൾ ബുക്ക് ചെയ്ത ഹോട്ടലിൽ എത്തിചേർന്നപ്പോൾ 7.30 pm ആയി കാണും. ഒരു വിശ്രമത്തിനു ശേഷം വീണ്ടും യാത്ര … നയാഗ്രയിലേക്ക്…
– എന്റെ യാത്രകൾ : സജു ചെറുകുട്ടൻ
Good writing skill. Keep it up.
LikeLike